കോണ്‍ഗ്രസിനെ നായയോട് ഉപമിച്ച് ശിവസേന എംഎല്‍എ; വീണ്ടും വിവാദം പൊട്ടിച്ച് സഞ്ജയ് ഗെയ്ക്വാദ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (17:39 IST)
sanjay
കോണ്‍ഗ്രസിനെ നായയോട് ഉപമിച്ച് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡയുടെ ചടങ്ങിലേക്ക് പ്രവേശിക്കുന്ന കോണ്‍ഗ്രസ് നായകളെ കുഴിച്ചുമൂടും എന്നാണ് അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശം. പരിപാടിയില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നായ പ്രവേശിച്ചാല്‍ അവരെ കുഴിച്ചുമൂടുമെന്ന പരാമര്‍ശത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവു മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനമായി സഞ്ചയ് എത്തിയിരുന്നു.
 
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശത്തില്‍ കഴിഞ്ഞദിവസം പോലീസ് കേസ് എടുത്തിരുന്നു. രാഹുല്‍ഗാന്ധി സംവരണത്തെക്കുറിച്ച് സംസാരിച്ചത് ഇഷ്ടപ്പെടാതെയാണ് എംഎല്‍എയുടെ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍