കരീബിയൻ കരുത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഉഗാണ്ട, ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്ത്

അഭിറാം മനോഹർ

ഞായര്‍, 9 ജൂണ്‍ 2024 (10:04 IST)
Westindies, Cricket
ടി20 ലോകകപ്പില്‍ കുഞ്ഞന്മാരായ ഉഗാണ്ടയെ 39 റണ്‍സിന് എറിഞ്ഞിട്ട് വെസ്റ്റിന്‍ഡീസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ട 12 ഓവറില്‍ വെറും 39 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ അകെയ്ല്‍ ഹുസൈനാണ് ഉഗാണ്ടയെ തകര്‍ത്തത്.
 
13 റണ്‍സ് നേടിയ ജുമ മിയാഗിയാണ് ഉഗാണ്ടയുടെ ടോപ് സ്‌കോറര്‍, 6 റണ്‍സെടുത്ത റോബിന്‍സണ്‍ ഒബൂയയാണ് ഉഗാണ്ടയുടെ രണ്ടാം ടോപ് സ്‌കോറര്‍.  നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ബ്രന്‍ഡന്‍ കിംഗ്-ചാള്‍സ് സഖ്യം 41 റണ്‍സെടുത്തു. പിന്നീട് ക്രീസിലെത്തിയവരും ടീമിന് മാന്യമായ സംഭാവന നല്‍കി. നിക്കോളാസ് പൂറാന്‍(22),റോവ്മാന്‍ പവല്‍(23),ഷെഫാനെ റുതര്‍ഫോര്‍ഡ്(22),ആന്ദ്രേ റസ്സല്‍(22).

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍