ഞങ്ങൾ ശത്രുക്കളല്ല, ഉറ്റ സുഹൃത്തുക്കൾ, പരസ്പരം ബഹുമാനം മാത്രം: റിഷഭ് പന്ത്

അഭിറാം മനോഹർ

ശനി, 8 ജൂണ്‍ 2024 (12:41 IST)
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സഞ്ജു സാംസണ്‍- റിഷഭ് പന്ത് പോരിനെ തള്ളി സഞ്ജുവുമായി തനിക്കുള്ള ആത്മബന്ധം വ്യക്തമാക്കി ഇന്ത്യന്‍ വികറ്റ് കീപ്പിംഗ് താരമായ റിഷഭ് പന്ത്. സഞ്ജു തന്റെ കൂട്ടുക്കാരനാണെന്ന് വ്യക്തമാക്കിയ പന്ത് തങ്ങള്‍ക്കിടയില്‍ വലിയ ആത്മബന്ധമുണ്ടെന്നും വിശദമാക്കി. 
 
 ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമാണുള്ളത്. സഞ്ജു സന്തോഷവാനും ശാന്തനുമായ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെ ചുറ്റിപറ്റി ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ വ്യക്തിപരമായി ഈ കാര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഞങ്ങള്‍ ടീമംഗങ്ങളാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നു. പന്ത് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പിംഗ് താരങ്ങളും ഇരുവരും. കൂടുതല്‍ പരിചയസമ്പന്നന്‍ എന്ന നിലയില്‍ പന്തിനാണ് ടീമില്‍ സഞ്ജുവിനേക്കാളും മുന്‍ഗണനയുള്ളത്. ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ കീപ്പിംഗിലും ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് പന്ത് നടത്തിയത്.
 
 ലോകകപ്പിന് മുന്നോടിയായി നടന്ന ഐപിഎല്ലില്‍ സഞ്ജു റിഷഭ് പന്തിനേക്കാള്‍ മികച്ച രീതിയില്‍ കളിച്ചിരുന്നെങ്കിലും ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന സന്നാഹമത്സരത്തില്‍ ലഭിച്ച അവസരം സഞ്ജുവിന് മുതലാക്കാനായിരുന്നില്ല. സന്നാഹമത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതോടെ അയര്‍ലന്‍ഡിനെതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍