650 സ്‌ത്രീകളുമായി കിടക്ക പങ്കിട്ട വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആരെന്ന് അറിയാമോ ?!

വ്യാഴം, 21 ഏപ്രില്‍ 2016 (15:57 IST)
ഞെട്ടിപ്പുക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ടിനോ ബെസ്‌റ്റ് രംഗത്ത്. സ്‌ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ പ്രത്യേക കഴിവുള്ള താന്‍ കരിയറില്‍ 550 മുതല്‍ 650 വരെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആദ്യത്തെ പ്രണയം തകര്‍ന്നതാണ് വഴിവിട്ട ഈ ജീവിതം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും മുന്‍ വിന്‍ഡീസ് പേസ് ബോളര്‍ പറഞ്ഞു.

ടീമിനായി കളിക്കുന്ന വേളയില്‍ നിരവധി രാജ്യങ്ങളില്‍ പോകാന്‍ ഭാഗ്യം ലഭിച്ചു. ഈ സമയങ്ങള്‍ സ്‌ത്രീകളുമായി ചങ്ങാത്തത്തില്‍ ആകുകയും കിടക്ക പങ്കിടുകയുമായിരുന്നു. എവിടെ പോയാലും അവിടുത്തെ സ്‌ത്രീകളുമായി അടുപ്പം കാണിക്കുകയും ബന്ധത്തില്‍ വിജയം കാണുകയും ചെയ്‌തിരുന്നുവെന്നും ടിനോ ബെസ്‌റ്റ് പറയുന്നു.

സ്‌ത്രീകളെ വശത്താക്കാന്‍ അപാരമായ കഴിവുള്ള താന്‍ ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിത്തലയന്‍ ആണ്. പെണ്‍കുട്ടികളെ ഒറ്റയ്‌ക്ക് കണ്ടാല്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയും എന്റെ പേര് പറയുകയുമാണ് തന്റെ രീതി. അവരുടെ പേരും നാടും ചോദിച്ച് ബന്ധം സ്ഥാപിക്കുകയും ചെയ്യും. ആദ്യപ്രണയിനിയായ മെലീസയില്‍ തനിക്ക് ടമാനി എന്ന് പേരുള്ള 11 വയസുള്ള കുഞ്ഞുണ്ടെന്നും കറുത്ത ബ്രാഡ് പിറ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ടിനോ ബെസ്‌റ്റ് പറയുന്നു.  

വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ എത്തുന്നത് നല്ല പ്രായത്തിലായിരുന്നു. ടീമില്‍ ഞാനായിരുന്നു ഇളയത്. കൂട്ടത്തില്‍ ഏറ്റവും സുന്ദരനും ഞാനായിരുന്നു. അതിനാല്‍ സ്ത്രീകള്‍ എന്നോട് അടുപ്പം കാണിച്ചിരൂന്നുവെന്നും ടിനോ ബെസ്‌റ്റ് പറയുന്നു. ഡെയ്‌ലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച ‘മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്റ്റോറി’ എന്ന തന്റെ ആത്മകഥയിലാണ് ടിനോ ബെസ്റ്റ് തന്റെ രഹസ്യ ജീവിതം വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക