വിക്കറ്റ് വീഴ്‌ത്തണോ ?, ബോള്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് ഉപദേശിച്ച് ധോണി; അടുത്ത ബോളില്‍ കിവിസ് താരം പുറത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാം എല്ലാമാണ് മഹേന്ദ്ര സിംഗ് ധോണി. ക്യാപ്‌റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയെങ്കിലും ഗ്രൌണ്ടിലെ നിര്‍ണായം ഇടപെടലുകള്‍ ധോണിയുടെ അറിവോടെ മാത്രമാണ്. ഇക്കാര്യത്തില്‍ കോഹ്‌ലിയും രോഹിത് ശര്‍മ്മയും മഹിയുടെ വാക്കുകള്‍ക്ക് അപ്പുറം പോകില്ല.
കളിയുടെ ഗതി മാറ്റിവിടാന്‍ ധോണിക്കുള്ള കഴിവ് മറ്റാര്‍ക്കുമില്ല. ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ പുറത്താക്കാന്‍ ബോളര്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് ബുദ്ധി ഉപദേശിച്ച് നല്‍കിയത് ധോണിയാണ്.
മത്സരത്തിന്റെ ഒമ്പതാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ധോണിയുടെ ഇടപെടലുണ്ടായത്. ആദ്യ പന്തെറിഞ്ഞ ശേഷം ക്രുനാല്‍ ധോണിയുമായി സംസാരിച്ചു. കിവിസ് താരത്തിനെതിരെ എങ്ങനെ ബോള്‍ ചെയ്യണമെന്ന നിര്‍ദേശം ഉടന്‍ ലഭിക്കുകയും ചെയ്‌തു.
ഉപദേശം സ്വീകരിച്ച് പന്തെറിഞ്ഞതോടെ ക്രുനാലിന്റെ രണ്ടാം പന്തില്‍ മണ്‍റോ പുറത്തായി. ലോങ് ഓണിലൂടെ കൂറ്റനടിക്ക് ശ്രമിച്ച കിവിസ് താരത്തിന്റെ ഷോട്ട് വിജയ് ശങ്കറിന്റെ കൈകളിലെത്തുകയായിരുന്നു.