പാകിസ്ഥാന്‍ താരത്തിന്റെ മാന്ത്രിക ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം - വീഡിയോ

തിങ്കള്‍, 20 നവം‌ബര്‍ 2017 (12:55 IST)
ക്രിക്കറ്റ് മൈതാനങ്ങളില്‍ നിരവധി അമ്പരിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച ഒരുപാടു താരങ്ങളുണ്ട്‍. അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ക്യാച്ചുകളും ബാറ്റിങ്ങുമെല്ലാം കൊണ്ടെല്ലാം സമ്പന്നമാണ് നമ്മുടെ ക്രിക്കറ്റ് ലോകം. ഇപ്പോള്‍ ഇതാ അത്തരം ആളുകളുടെ പട്ടികയിലേക്ക് തന്റെ മാന്ത്രിക ക്യാച്ച് ചേര്‍ത്തുവെച്ചിരിക്കുകയാണ് പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്‌സാദ്.
 
നാഷണല്‍ ട്വന്റി20 ലീഗില്‍ പെഷാവറിനെതിരെയാണ് ഷെഹ്‌സാദിന്റെ സൂപ്പര്‍ ക്യാച്ച്. മത്സരത്തിലെ പതിമൂന്നാം ഓവറില്‍ ആഗാ സല്‍മാന്റെ പന്തില്‍ മുസാദിക് അഹമ്മദാണ് ആ ക്യാചിലൂടെ പുറത്തായത്. മുസാദിക് അഹമ്മദ് ലോംഗ് ഓണില്‍ ഉയര്‍ത്തിയടിച്ച പന്ത് വലതുവശത്തേക്ക് പറന്ന് ഒറ്റകയ്യില്‍ ഷെഹ്‌സാദ് അത്ഭുതകരമായി ഒതുക്കുകയായിരുന്നു. 
 
ക്യാച്ച് കാണാം :

This catch from Ahmad Shahzad today for Lahore Blues against Peshawar is one of the best catches you will ever see, in any format, anywhere in the world #Cricket pic.twitter.com/NY6AMAyGOw

— Saj Sadiq (@Saj_PakPassion) November 18, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍