ജഡേജയുടെ പിൻഗാമിയെ ഇന്ത്യക്ക് ലഭിച്ചുകഴിഞ്ഞു, മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

തിങ്കള്‍, 8 ഫെബ്രുവരി 2021 (20:14 IST)
സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആരാകുമെന്ന കാര്യത്തിൽ ഉത്തരം ലഭിച്ചിരിക്കുകയാണെന്ന് ഇംഗ്ലണ്ട് മുൻതാരം മാർക്ക് ബുച്ചർ. യുവ താരം വാഷിങ്‌ടൺ സുന്ദറിനെയാണ് മാർക്ക് ബുച്ചർ പുകഴ്‌ത്തിയത്.
 
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഏഴാമനായി ക്രീസിലെത്തിയ സുന്ദര്‍ പുറത്താവാതെ 85 റണ്‍സ് അടിച്ചെടുത്തിരുന്നു.സുന്ദറിന്റെ കരിയറിലെ രണ്ടാമത്തെയും നാട്ടിലെ ആദ്യത്തെയും ടെസ്റ്റ് കൂടിയായിരുന്നു ഇത്. സ്പിന്നിനെതിരെ മനോഹരമായാണ് സുന്ദർ കളിച്ചത്.വളരെയധികം പ്രതിഭാശാലിയായ യുവതാരമാണ് സുന്ദറെന്നും ബുച്ചർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍