ഷെയ്‌ൻ വോണിന് പകരക്കാരനായി ടീമിലെത്തി, ഇന്ന് ലോകത്തെ മികച്ച ബാറ്റ്സ്‌മാൻമാരിൽ ഒരാൾ

അഭിറാം മനോഹർ

വ്യാഴം, 9 ഏപ്രില്‍ 2020 (12:14 IST)
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ്ങ് താരങ്ങളിലൊരാളാണ് ഓസീസ് താരമായ സ്റ്റീവ് സ്മിത്ത്.തന്റെ കരിയറിലെ മികച്ച ഫോമിൽ നിൽക്കുമ്പോൾ പന്തു ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ട് ഒരു വർഷം നഷ്ടപ്പെടുത്തിയെങ്കിലും വെറും ഒരു സീരീസ് കൊണ്ടാണ് സ്മിത്ത് തന്റെ നഷ്ടപ്പെട്ട ടെസ്റ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനെന്ന പദവി വീണ്ടെടുത്തത്. എന്നാൾ ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാനമാരിൽ ഒരാളായ സ്മിത്ത് ടീമിലെത്തിയത് ബാറ്റിങ്ങ് താരമായിട്ടായിരുന്നില്ല മറിച്ച് ബൗളറായായിരുന്നു.
 
സ്മിത്ത് തന്നെയാണ് ഇക്കാര്യം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.ഓസീസ് ടീമില്‍ ഷെയ്ന്‍ വോണിന്റെ വിടവ് നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാൻ ഓസീസ് ടീമിലെത്തുന്നത്.അതിനായി 12-13 സ്പിന്നര്‍മാരെ സെലക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അവിരലൊരാളായിരുന്നു ഞാനും.എന്നാൽ ആദ്യ രണ്ട് ടെസ്റ്റിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കളിച്ചെങ്കിലും ഒഴിവാക്കപ്പെട്ടു.പിന്നീട് ബൗളിങ്ങിൽ നിന്നും മാറി ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും അതിന് ശേഷമാണ് ടീമിൽ ബാറ്റിങ്ങ് താരമായി എത്തിയതെന്നും സ്മിത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍