'നേരത്തെയും ചഹല്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. അദ്ദേഹം ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാത്തത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. സെലക്ടര്‍മാര്‍ കൃത്യമായ വിശദീകരണം തന്നേ മതിയാകൂ. രാഹുല്‍ ചഹര്‍ ശ്രീലങ്കയില്‍ എക്‌സ്ട്രാ ഓര്‍ഡിനറിയായി ബൗള്‍ ചെയ്‌തോ ഇല്ലയോ എന്നതൊന്നുമല്ല ചഹലിനെ ഒഴിവാക്കിയതിനു കാരണം. ടി 20 ക്രിക്കറ്റിനു ചഹല്‍ ഒരു മുതല്‍ക്കൂട്ടാണ്. ടി 20 ഫോര്‍മാറ്റില്‍ എങ്ങനെ പന്തെറിയണമെന്നും വിക്കറ്റെടുക്കണമെന്നും ചഹലിന് നന്നായിട്ട് അറിയാം. മുംബൈ ഇന്ത്യന്‍സിനെതിരായ കളി ആര്‍സിബിയുടെ വരുതിയിലേക്ക് കൊണ്ടുവന്നത് ചഹലും മാക്‌സ്വെല്ലും കൂടിയാണ്. ചഹലും മാക്‌സ്വെല്ലും എടുത്ത വിക്കറ്റുകളാണ് കളിയുടെ ഗതി മാറ്റിയത് തന്നെ. കൃത്യമായ ഇടവേളകളില്‍ ബ്രേക്ക്ത്രൂ നല്‍കാന്‍ ചഹലിന് അറിയാം. കോലി അദ്ദേഹത്തെ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു. സെലക്ടര്‍മാര്‍ ഇതിനു വിശദീകരണം നല്‍കിയേ മതിയാകൂ. എന്തായാലും ഇന്ത്യയുടെ ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ തീര്‍ച്ചയായും മാറ്റത്തിനു സാധ്യതയുണ്ട്,' സെവാഗ് പറഞ്ഞു.