ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായി സംസാരിക്കേണ്ടതുണ്ടെന്ന് ബിസിസിഐ ഉപദേശ സമിതി അംഗം സൗരവ് ഗാംഗുലി വ്യക്തമാക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ് കോച്ച് ആയേക്കുമെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോഹ്‌ലിയുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി വീരുവായിരിക്കുമെന്നും പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ എന്‍ഡി ടിവി വ്യക്തമാക്കുന്നു. കോഹ്‌ലിയുമായി അടുത്തബന്ധമുള്ളത് സെവാഗിന് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പരിശീലകര്‍ക്കായുള്ള അഭിമുഖത്തില്‍ സെവാഗ് പങ്കെടുത്തിരുന്നു. രണ്ടു മണിക്കൂറോളം ബിസിസിഐ ഉപദേശക സമിതി അദ്ദേഹവുമായി സംസാരിച്ചു. അപേക്ഷ നല്‍കിയ മറ്റു വ്യക്തികള്‍ സ്‌കൈപ്പിലൂടെ പങ്കെടുത്തപ്പോഴാണ് വീരു അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കുകയും കൂടുതല്‍ നേരം സംസാരിക്കുകയും ചെയ്‌തത്.
കഴിഞ്ഞ ദിവസം നടന്ന പരിശീലകര്‍ക്കായുളള അഭിമുഖത്തില്‍ സെവാഗ് മാത്രമാണ് നേരിട്ട് ബിസിസിഐ ഉപദേശക സമിതിയെ കണ്ടത്. ബാക്കിയെല്ലാവരും സ്‌കൈപ്പിലൂടെയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. സെവാഗുമായുളള അഭിമുഖം രണ്ട് മണിക്കൂറോളം നീണ്ടു.
ഗാംഗുലിയെ കൂടാതെ മുന്‍ ഇന്ത്യന്‍താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് അഭിമുഖത്തിലൂടെ കോച്ചിനെ നിശ്ചയിക്കുന്നത്. മൂവര്‍ക്കും സെവാഗുമായി ഉറ്റ ബന്ധമാണുള്ളത്.