ലങ്കന്‍ പേടിമാറ്റാന്‍ കോഹ്ലി എ ടീമില്‍ കളിച്ചു പഠിക്കും..!

Webdunia
വെള്ളി, 24 ജൂലൈ 2015 (10:20 IST)
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി 'ഇന്ത്യ എ' ടീമില്‍. 29ന് ചെന്നൈയില്‍ ഓസ്‌ട്രേലിയ എയ്ക്ക് എതിരായി നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ കോലി 'ഇന്ത്യ എ'യ്ക്കായി കളത്തിലിറങ്ങും. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി മത്സരപരിചയം നേടുന്നതിനാണ് കോഹ്ലി എ ടീമില്‍ കളിക്കാന്‍ അവസരം ചോദിച്ചത്.

ഓസ്‌ട്രേലിയ എ ടീമിനെതിരെ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ചേതേശ്വര്‍ പൂജാരയും ലോകേഷ് രാഹുലും ഉള്‍പ്പെടെയുള്ളവര്‍ കളിക്കുന്നുണ്ട്. പൂജാരയാണ് ഏ ടീമിന്റെ ക്യാപ്റ്റന്‍.  ചെന്നൈയില്‍ ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമായതിനാല്‍ ഇവിടെ കളിച്ച് നേടുന്ന പരിചയം ലങ്കയില്‍ ഗുണമാകുമെന്ന് കോഹ്ലി കരുതുന്നു.

എ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന കോലിയുടെ തന്നെ അപേക്ഷപ്രകാരമാണ് ഇന്ത്യന്‍ ക്യാപ്റ്റനെ ടീമില്‍ എടുത്തിരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. ടീം ഇന്ത്യയുടെ സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയില്‍ കോഹ്ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ കളിച്ചിരുന്നില്ല.ണ് എന്നുള്ളതും ഇന്ത്യന്‍ ക്യാപ്റ്റനെ എ ടീമില്‍ കളിക്കാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.