അടിച്ചൊതുക്കി മുന്നേറുന്നു; കോഹ്‌ലിയുടെ വെടിക്കെട്ടില്‍ ഭയന്ന് ഒരു ഓസീസ് താരം
ബുധന്‍, 14 ഡിസംബര്‍ 2016 (13:39 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടെസ്‌റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി കരിയര്‍ ബെസ്‌റ്റില്‍. ബൗളർ രവിചന്ദ്രൻ അശ്വിനും ഓൾ റൗണ്ടർമാരുടെ പട്ടികയിൽ നാലാം സ്‌ഥാനത്തുള്ള രവീന്ദ്ര ജഡേജയും ഏറ്റവും ഐസിസി ടെസ്‌റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്‌റ്റില്‍ ഇരട്ടസെഞ്ചുറി നേടിയ കോഹ്‌ലി റാങ്കിംഗിൽ രണ്ടാം സ്‌ഥാനത്തേക്കുയർന്നു. ടെസ്‌റ്റ് ആരംഭിക്കുന്നതിനു മുമ്പ് നാലാം സ്‌ഥാനത്തായിരുന്നു കോഹ്ലി. ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്താണ് പട്ടികയില്‍ ഒന്നാമന്‍. ഇംഗ്ലണ്ടിനെതിരായ അടുത്ത ടെസ്‌റ്റിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ കോഹ്‌ലിക്ക് സ്‌മിത്തുമായുള്ള പോയന്റെ വ്യത്യാസം കുറയ്‌ക്കാന്‍ സാധിക്കും.
ഒന്നാം സ്‌ഥാനത്തായിരുന്ന അശ്വിൻ തന്റെ പിന്നിലുള്ള ശ്രീലങ്കൻ താരം രംഗണ ഹെറാത്തുമായുള്ള പോയിന്റ് വ്യത്യാസം 37 ആക്കി ഉയർത്തി. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ നാലാം സ്‌ഥാനത്തുള്ള ജഡേജ മൂന്നാമതുള്ള ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സുമായി ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ്.