Virat Kohli: എന്തൊരു ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് ഇത് ! ആരാധകരെ വേദനിപ്പിച്ച് കോലി (വീഡിയോ)

Webdunia
തിങ്കള്‍, 22 മെയ് 2023 (11:07 IST)
Virat Kohli: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. വിരാട് കോലി സെഞ്ചുറിയടിച്ചിട്ടും ആര്‍സിബിക്ക് മത്സരം ജയിക്കാന്‍ സാധിക്കാത്തത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. 
 
ഗുജറാത്തിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആര്‍സിബിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 197 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയലക്ഷ്യം കണ്ടു. 
 
ആര്‍സിബി തോല്‍വി ഉറപ്പിച്ച സമയത്ത് ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന വിരാട് കോലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വേദനാജനകമായ ദൃശ്യം എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ആര്‍സിബിക്ക് വേണ്ടി വര്‍ഷങ്ങളായി കോലി കളിക്കുന്നു. ഒരിക്കല്‍ പോലും ഐപിഎല്ലില്‍ ചാംപ്യന്‍മാരാകാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. ഇതാണ് കോലിയുടെ വിഷമത്തിനു പ്രധാന കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article