ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

സിആര്‍ രവിചന്ദ്രന്‍
ശനി, 21 സെപ്‌റ്റംബര്‍ 2024 (20:06 IST)
ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നു വെന്ന് കോലി. 2014-15 ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നു വെന്നും. അത് മനസിനെ ശാന്തമാക്കുയും ഏകാഗ്രത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് വിരാട് കോലി പറഞ്ഞു.
 
ബിസിസിഐ പങ്കുവച്ച വിഡിയോയിലാണ് മാനസികമായി സഹായിച്ചിട്ടുള്ള ആത്മീയ അനുഭവങ്ങളെക്കുറിച്ച് ഗൗതം ഗംഭീറും വിരാട് കോലിയും  തുറന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യൂസിലന്‍ഡ് പര്യടനത്തിനിടെ ഹനുമാന്‍ ചാലിസ ജപിച്ചതിനെ പറ്റി ഗൗതം ഗംഭീര്‍ പറഞ്ഞപ്പോള്‍ ശിവനാമം ജപിച്ച കാര്യമാണ് കോലി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article