സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

അഭിറാം മനോഹർ

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (16:27 IST)
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍. ബിസിസിഐ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഗംഭീര്‍ കോലിയെ പ്രശംസിച്ചത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ കാലയളവിനെ പറ്റി സംസാരിച്ച ഗംഭീര്‍ കോലിയാണ് ഇന്ത്യയ്ക്ക് മികച്ച ഒരു ഫാസ്റ്റ് ബൗളിംഗ് യൂണിറ്റിനെ സമ്മാനിച്ചതെന്നും വ്യക്തമാക്കി.
 
കോലി ശരിക്കും ശക്തമായ ബൗളിംഗ് യൂണിറ്റ് രാജ്യത്തിനായി കെട്ടിപ്പടുത്തു എന്നതാണ് ഏറ്റവും വലിയ കാര്യം. ടെസ്റ്റ് ക്രിക്കറ്റില്‍ 20 വിക്കറ്റുകളും വീഴ്ത്തിയാല്‍ മാത്രമെ നിങ്ങള്‍ക്ക് വിജയിക്കാനാകു.അതിനാല്‍ തന്നെ ശക്തമായ ഒരു ബൗളിംഗ് ലൈനപ്പ് ഉണ്ടാവുക എന്നത് പ്രധാനമാണ്. അതാണ് കോലി സൃഷ്ടിച്ചത്. അത് രാജ്യത്തെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി കോലിയെ മാറ്റുന്നു. 
 
 ബുമ്ര,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ് എന്നിവരെ പോലുള്ളവരെ ചേര്‍ത്ത് ലോകോത്തര പേസ് ബൗളിംഗ് ആക്രണമുള്ള ഒരു നിരയാക്കി ഇന്ത്യയെ മാറ്റാന്‍ കോലിയ്ക്കായി. ഇതാണ് വിദേശത്ത് ഇന്ത്യയെ വിജയിക്കാന്‍ പ്രാപ്തമാക്കിയത്. ടീമിന്റെ മാനസികാവസ്ഥ തന്നെ കോലി മാറ്റി മറിച്ചു. കോലിയുടെ അതേ സമീപനമായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ടീമിനുമുള്ളത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായത് ഇതാണ്. ഗംഭീര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍