ഇവനെ വെല്ലാന്‍ നിലവിലാരുമില്ല; ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണെന്ന് അക്രം
ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ വസീം അക്രം. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ വിരാട് കോഹ്‌ലിയാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ ആരും ബുദ്ധിമുട്ടുമെന്നും പാക് പേസര്‍ പറഞ്ഞു.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാടിനെ വെല്ലാന്‍ നിലവിലാരുമില്ല. മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. സന്തുലിതമായ ടീമാണ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീം ഇന്ത്യ. അതിനാല്‍ ട്വന്റി-20 ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യത ഇന്ത്യക്കാണെന്നും അക്രം പറഞ്ഞു.
ആക്രമണോത്സുകത ക്രിക്കറ്റാണ് കോഹ്‌ലിയുടേതെന്ന് പാകിസ്ഥാന്‍ ട്വന്റി-20 നായകന്‍ ഷാഹിദ് അഫ്രീദി നേരത്തെ പറഞ്ഞിരുന്നു. ക്രിക്കറ്റില്‍ ആക്രമണോത്സുകത തുടര്‍ച്ചയായി പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും ഈ രീതി ക്രിക്കറ്റിനും ഇന്ത്യന്‍ ടീമിനും ഗുണകരാകുമെന്നും അഫ്രീദി പറഞ്ഞിരുന്നു.