വിമർശനങ്ങൾ കണ്ട് പിന്നോട്ടില്ല, ഏഷ്യാകപ്പിലും ലോകകപ്പിലും കളിക്കാൻ സന്നദ്ധത അറിയിച്ച് കോലി

തിങ്കള്‍, 25 ജൂലൈ 2022 (17:48 IST)
ഈ വർഷം നടക്കുന്ന ഏഷ്യാകപ്പിലും ടി20 ലോകകപ്പിലും കളിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. മോശം ഫോമിലുള്ള കോലിയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴാണ് വരാനിരിക്കുന്ന പ്രധാന ടൂർണമെൻ്റുകളിൽ കളിക്കാനുള്ള സന്നദ്ധത താരം പ്രകടിപ്പിച്ചത്.
 
ഏഷ്യാകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യൻ ടീമിന് കിരീടം നേടികൊടുക്കുകയാണ് എൻ്റെ പ്രധാനലക്ഷ്യം. അതിനായി എന്തും ചെയ്യാൻ തയ്യാറാണ്. ഏഷ്യാകപ്പിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് ഇറക്കിയ പ്രൊമോഷണൽ ട്വീറ്റിൽ താരം പറഞ്ഞു. അടുത്തമാസം 27 മുതൽ യുഎഇയിലാണ് ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുക.
 
നിലവിൽ വിൻഡീസിലെ ഇന്ത്യൻ പര്യടനത്തിൽ നിന്നും വിട്ടുനിൽക്കുന കോലി കുടുംബത്തോടൊപ്പം അവധിക്കാലം ഇംഗ്ലണ്ടിൽ ചിലവഴിക്കുകയാണ്. അതേസമയം ഏഷ്യാകപ്പിന് മുന്നോടിയായുള്ള സിംബാബ്‌വേ പര്യടനത്തിൽ കോലി കളിക്കുമോ എന്ന് ഉറപ്പില്ല. ഓഗസ്റ്റ് 18,20,22 തീയതികളിലാണ് സിംബാബ്‌വേയ്ക്കെതിരായ ഏകദിന മത്സരങ്ങൾ നടക്കുക

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍