ടീമിനായി എന്തും ചെയ്യാൻ തയ്യാർ: ഏഷ്യാകപ്പും ലോകകപ്പും വിജയിക്കുക ലക്ഷ്യം: വിരാട് കോലി

ഞായര്‍, 24 ജൂലൈ 2022 (18:04 IST)
ലോകകപ്പും ഏഷ്യാകപ്പും രാജ്യത്തിനായി ജയിക്കുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ടീമിന് വേണ്ടി എന്തും ചെയ്യാൻ താൻ തയ്യാറാണെന്നും കോലി പറഞ്ഞു. സ്റ്റാർ സ്പോർട്സിനോടാണ് കോലി മനസ് തുറന്നത്.
 
നിലവിൽ കരിയറിലെ ഏറ്റവും മോശം ഫോമിൽ നിൽക്കുന്ന വിരാട് കോലി ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഭാഗമല്ല, എന്നാൽ ഏഷ്യാകപ്പിന് മുൻപേ നടക്കുന്ന സിംബാബ്‌വേ പര്യടനത്തിൽ കളിച്ച് ഫോം വീണ്ടെടുക്കാനാണ് സാധ്യത. ഇംഗ്ലണ്ട് പര്യടനത്തിൽ തിളങ്ങാനാവാതെ പോയതോടെ കോലിയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
 
ഓഗസ്റ്റ് 27 മുതലാണ് ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നത്. ശ്രീലങ്കയിലെ സംഘർഷങ്ങളുടെ പട്ടികയിൽ വേദി ശ്രീലങ്കയിൽ നിന്നും യുഎഇയിലേക്ക് മാറ്റിയിരുന്നു. ഒക്ടോബറിലാണ് ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍