അർബുദ, പ്രമേഹ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ കേന്ദ്രസർക്കാർ, പ്രഖ്യാപനം ഓഗസ്റ്റ് 15ന് ഉണ്ടായേക്കും

ഞായര്‍, 24 ജൂലൈ 2022 (12:08 IST)
അർബുദം,പ്രമേഹം,ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 70 ശതമാനം വരെ വില ഇതോടെ കുറയുമെന്നാണ് റിപ്പോർട്ടുകൾ. സ്വാതന്ത്ര്യദിനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
 
മരുന്നുകളുടെ വില കുറയ്കുന്നതിനായി ഒന്നിലധികം നിർദേശങ്ങൾ സർക്കാരിൻ്റെ പക്കലുണ്ട്. ഇത് കേന്ദ്രം മരുന്നുകമ്പനികളുടെ മുന്നിൽ വെയ്ക്കും. തുടർന്ന് വില കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. വിലക്കുറവ് നിലവിൽ വരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിന് രോഗികൾക്ക് ഇത് ആശ്വാസമാകും. അവശ്യമരുന്നുകളുടെ പട്ടിക പരിഷ്കരിക്കുന്നതും സർക്കാരിൻ്റെ പരിഗണനയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍