അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പോകണം, പരിശീലനത്തിൽ നിന്നും ഒഴിവാക്കാൻ അഭ്യർഥിച്ച് കോലി

അഭിറാം മനോഹർ

ബുധന്‍, 17 ജനുവരി 2024 (14:36 IST)
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. പ്രതിഷ്ടാ ചടങ്ങ് ദിവസം അയോധ്യ സന്ദര്‍ശനത്തിനായി പരിശീലനത്തില്‍ നിന്നും ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ടാ ചടങ്ങ്. ജനുവരി 25 മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യമത്സരം.
 
ജനുവരി 20ന് ഹൈദരാബാദില്‍ എത്താനാണ് ഇന്ത്യന്‍ ടീം തീരുമാനിച്ചിട്ടുള്ളത്. ജനുവരി 21 മുതല്‍ ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ പരിശീലനം ആരംഭിക്കും. 21ന് നെറ്റ്‌സില്‍ പരിശീലനം നടത്തിയ ശേഷം അയോധ്യ സന്ദര്‍ശനത്തിനായി പോകാനാണ് കോലിയുടെ തീരുമാനം. കോലിയുടെ ആവശ്യത്തെ ബിസിസിഐ അംഗീകരിച്ചതായാണ് വിവരം. വിരാട് കോലിയ്ക്ക് പുറമെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,എം എസ് ധോനി എന്നിവര്‍ക്കും പ്രതിഷ്ടാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍