ചാമ്പ്യന്‍ഷിപ്പിൽ കളിച്ച അഞ്ച് ടെസ്റ്റ് മത്സരങ്ങളും വിജയിച്ച ഇന്ത്യ 240 പോയിന്റുകളോടെ പട്ടികയിൽ ഒന്നാമതാണ്. രണ്ടാമതുള്ള ന്യൂസിലാന്‍ഡിനാകട്ടെ കൈവശമുള്ളത് 60 പോയിന്റുകൾ മാത്രമാണ്. നവംബര്‍ 14 -ന് ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരായ ആരംഭിക്കുന്ന അടുത്ത മത്സരങ്ങളോടെ ഇന്ത്യ വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായുള്ള മത്സരങ്ങൾക്കായി വീണ്ടും ഇറങ്ങുകയാണ്.
അതേ സമയം ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോലി കരിയറിലേ മറ്റൊരു നാഴികകല്ലിന് പിറകിലാണ്. ബംഗ്ലാദേശിനെതിരായുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസുകൾ നേടുന്ന ആറാമത് ബാറ്റ്സ്മാൻ എന്ന നേട്ടം മത്സരത്തിൽ കോലിയെ കാത്തിരിപ്പുണ്ട്. നിലവില്‍ മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോഴത്തെ ബി സി സി ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആയിരിക്കും കോലി മറികടക്കുക.
2008 ല്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റ് പൂര്‍ത്തിയാക്കുമ്പോള്‍ 113 ടെസ്റ്റുകളിൽ നിന്നും 42.17 റൺസ് ശരാശരിയിൽ 7212 റൺസുകളാണ് ദാദ നേടിയിരുന്നത്. മറുഭാഗത്ത് 54.77 റൺസ് ശരാശരിയിൽ 82 ടെസ്റ്റുകളില്‍ നിന്നാണ് വിരാട് കോലി 7,066 റണ്‍സാണ് നേടിയിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിൽ 147 റൺസ് കോലി നേടുകയാണെങ്കിൽ വിരാട് കോലിക്ക് പട്ടികയിൽ ഒരുപടി കൂടി കയറാൻ സാധിക്കും. കോലിയുടെ നിലവിലേ ഫോമിൽ ഇത് ആദ്യ മത്സരത്തിൽ തന്നെ ഈ റെക്കോർഡ് തകർക്കപെടുവാൻ ഇടയുണ്ട്.