ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ അച്ചടക്കലംഘനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിംഗ് ബേദി രംഗത്ത്. ഇന്ത്യയുടെ ടെസ്റ്റ് നായകനായി അവരോധിക്കപ്പെട്ട കോഹ്‌ലിയെ നിലയ്‌ക്ക് നിര്‍ത്താന്‍ കഴിവുള്ള ശക്തനായ കോച്ചിനെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റില്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ കോഹ്‌ലി തന്റെ സ്വഭാവം നിയന്ത്രിക്കണം. കോഹ്‌ലിക്ക് കൃത്യമായി മാര്‍ഗനിര്‍ദ്ദേശം നല്‍കാനാകുന്ന നല്ലൊരു കോച്ചിനെയാണ് ആവശ്യമെന്നും ബേദി പറഞ്ഞു. ഇന്ത്യന്‍ ടെസ്‌റ്റ് ടീമിലേക്ക് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ തിരിച്ചെടുത്ത തീരുമാനം നിലപാടുകളില്‍ നിന്നുള്ള പിന്നോട്ടുപോക്കാണെന്നുമാണ് വിശേഷിപ്പിച്ചത്.