സച്ചിന്‍ സ്ലോ, കോഹ്‌ലി അതിവേഗത്തില്‍; നായകനായ ആദ്യ ഏകദിനത്തില്‍ വിരാട് ക്രിക്കറ്റ് ഇതിഹാസത്തെ പിന്നിലാക്കി

തിങ്കള്‍, 16 ജനുവരി 2017 (14:31 IST)
മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റുവാങ്ങിയ വിരാട് കോഹ്‌ലി മറ്റൊരു റെക്കോര്‍ഡിനുടമ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ പഴങ്കതയാക്കിയത്.

വിജയലക്ഷ്യം പിന്തുടർന്ന് ഏറ്റവുമധികം സെഞ്ചുറികൾ എന്ന സച്ചിന്റെ റെക്കോർഡിനൊപ്പമാണ് കോഹ്ലിയെത്തിയത്.  ഇരുവർക്കും 17 സെഞ്ചുറികൾ വീതമാണുള്ളത്. 96 ഇന്നിംഗ്സുകളിൽനിന്ന് കോഹ്ലി 17 സെഞ്ചുറികൾ സ്വന്തം അക്കൗണ്ടിൽ ചേർത്തപ്പോൾ, 232 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്റെ നേട്ടം.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ്‌ലി സച്ചിനെ മറികടന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്. ധോണിയും യുവരാജുമടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ്  മത്സരത്തിൽ 105 പന്തിൽനിന്നു കോഹ്ലി 122 റൺസ് അടിച്ചുകൂട്ടിയത്.

വെബ്ദുനിയ വായിക്കുക