കോ‌ഹ്‌ലി ഇല്ലെങ്കിലെന്താ ധോണി ഉണ്ടല്ലോ?!

തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (09:13 IST)
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച്ച മുതല്‍ ഇന്ത്യയുടെ പോരാട്ടം തുടങ്ങുകയാണ്. ഹോങ് കോങ്ങിനെയാണ് ഇന്ത്യ ആദ്യം നേരിടുന്നത്. കോ‌ഹ്ലിയില്ലാതെ രോഹിത് ശര്‍മ്മ നയിക്കുന്ന ആദ്യത്തെ പോരാട്ടമാണിത്. കോലിയില്ലാത്തത് ടീമിനെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നാണ് ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു പറയുന്നു.
 
‘വിരാട് കോലിയില്ലാത്തത് ഇന്ത്യയെ സംബന്ധിച്ച് വന്‍നഷ്ടമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് സ്വാഭാവികമാണ്. എന്നാലും ഇപ്പോഴത്തെ ടീം മികച്ചതാണ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റനായിരുന്ന ധോണി കൂടെയുണ്ട് എന്നത് ആശ്വാസമാണ്. ടീമിലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന താരമാണ് ധോണി’- റായിഡു പറയുന്നു.
 
ഏഷ്യാ കപ്പ് നേടുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും റായിഡു പറയുന്നു. പരിക്കിന്റെ പിടിയിലകപ്പെട്ട റായിഡു ഒരിടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍