സല്‍മാന്‍ ഖാന്‍ നായകനാകുന്ന സുല്‍ത്താന്‍ ചിത്രത്തെ ചൊല്ലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വേര്‍പിരിഞ്ഞതെന്ന് പുതിയ റിപ്പോര്‍ട്ട്. വേര്‍പിരിയലിന് കാരണമെന്തെന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ബോളിവുഡിലെ മസില്‍മാനായ സല്‍മാന്‍ ഖാന്‍ നായകനാകുന്ന സുല്‍ത്താനില്‍ നായികയാകുന്നതിനെ ചൊല്ലിയാണ് കോഹ്‌ലിയും അനുഷ്‌കയും തമ്മില്‍ ആദ്യം ഉരസല്‍ ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സുല്‍ത്താനില്‍ അഭിനയിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്ന് കോഹ്‌ലി ആവര്‍ത്തിച്ചിട്ടും അനുഷ്‌ക തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയാറാകാതിരിക്കുകയും ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്‌തു. ഈ സംഭവമാണ് ദീര്‍ഘനാളത്തെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായതെന്നാണ് ഇരുവരുടെയും സുഹൃത്തുക്കളില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം, സുല്‍ത്താനുവേണ്ടി ഗുസ്‌തി പരിശീലിക്കുകയാണ് അനുഷ്‌കയിപ്പോള്‍. കഴിഞ്ഞ ഒന്നരമാസമായി ഡല്‍ഹിയിലെ പ്രമുഖ ഗുസ്‌തി പരിശീലന കേന്ദ്രത്തില്‍ അതികഠിനമായ പരിശീലനത്തിലാണ് താരം. പരിശീലനത്തിന്റെ ചിത്രങ്ങള്‍ അനുഷ്‌ക ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
അനുഷ്‌കയുടെ സമീപനത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ചാണ് കോഹ്‌ലി ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉടന്‍ വിവാഹം വേണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടപ്പോള്‍ 2017 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും തനിക്ക് കരിയര്‍ ശ്രദ്ധിക്കണമെന്നും അതിനാണ് പ്രാധാന്യമെന്നും അനുഷ്‌ക വ്യക്തമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ അനാവശ്യ കാര്യങ്ങളില്‍ അനുഷ്‌ക നിയന്ത്രിക്കാനും തുടങ്ങിയതോടെ കോഹ്‌ലി സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.ഒരിക്കല്‍ കോഹ്ലി ഈ കാര്യം ഒരു പൊതുവേദിയില്‍ വെളിപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം താറുമാറാകുകയായിരുന്നു.
പിന്നാലെ വിവാഹത്തിന്റെ കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്‌തു. എന്നാല്‍ അനുഷ്‌ക ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. വിവാഹത്തിനുള്ള തയാറെടുപ്പിലല്ല, ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍. താന്‍ ഇവിടെ നന്തോഷത്തിലാണ്. വിവാഹം ഉണ്ടാകുമ്പോള്‍ അതു തീര്‍ച്ചയായും പരസ്യപ്പെടുത്തുമെന്നുമാണ് അനുഷ്‌ക അന്ന് പറഞ്ഞത്.