തോൽവിയിൽ തലകുനിച്ചെങ്കിലും തലയുയർത്തി കോലി, സ്വന്തമാക്കിയത് അപൂർവനേട്ടം

വെള്ളി, 29 ഡിസം‌ബര്‍ 2023 (12:05 IST)
രാജ്യാന്തര ക്രിക്കറ്റില്‍ ഏഴ് കലണ്ടര്‍ വര്‍ഷങ്ങളില്‍ 2000ന് മുകളില്‍ റണ്‍സ് കണ്ടെത്തുന്ന ആദ്യ താരമായി ഇന്ത്യന്‍ താരം വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 76 റണ്‍സുമായി തിളങ്ങിയതാണ് കോലിയെ ഈ നേട്ടത്തിലേയ്‌കെത്തിച്ചത്. അതേസമയം മത്സരത്തില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇന്നിങ്ങ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി.
 
2012,2014,20016,2017,2018,2019 കലണ്ടര്‍ വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കോലി 2000ന് മുകളില്‍ റണ്‍സ് കണ്ടെത്തിയത്. 2017ല്‍ 2818 റണ്‍സായിരുന്നു കോലി അടിച്ചെടുത്തത്. 1877 ക്രിക്കറ്റ് ആരംഭിച്ചത് മുതല്‍ മറ്റൊരു കളിക്കാരനും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍