സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 163 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 245 പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 408 റണ്‍സ് നേടി. ഡീന്‍ എല്‍ഗര്‍ 287 പന്തില്‍ 28 ഫോറുകള്‍ സഹിതം 185 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നെടുംതൂണ്‍ ആയി. മാര്‍ക്കോ ജാന്‍സണ്‍ 147 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ശര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. 15 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടിയിട്ടുണ്ട്. ഇപ്പോഴും ദക്ഷിണാഫ്രിക്കയുടെ ലീഡിനേക്കാള്‍ 107 റണ്‍സ് പിന്നിലാണ് ഇന്ത്യ. യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്തായി. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍.