ഉത്തപ്പയ്‌ക്കും വിഷ്‌ണു വിനോദിനും സെഞ്ചുറി, സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം, കേരളത്തിന് കൂറ്റൻ സ്കോർ

Webdunia
ബുധന്‍, 24 ഫെബ്രുവരി 2021 (13:13 IST)
വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെ കേരളത്തിന് കൂറ്റൻസ്കോർ.  മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണർമാരുടെ സെഞ്ചുറികളുടെ മികവിൽ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു.
 
കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 193 റൺസ് എടുത്ത ശേഷമാണ് ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായത്. 104 പന്തുകള്‍ നേരിട്ട ഉത്തപ്പ അഞ്ചു സിക്‌സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്‌സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് സ്വന്തമാക്കി.
 
ആദ്യ വിക്കറ്റിന് പിന്നാലെയെത്തിയ സഞ്ജു സാംസൺ 29 പന്തിൽ നിന്നും നിന്ന് നാലു സിക്‌സും ആറു ഫോറുമടക്കം 61 റണ്‍സ് കൂടി സ്വന്തമാക്കിയപ്പോൾ കേരളത്തിന്റെ സ്കോർ കുതിച്ചുയർന്നു. 34 പന്തിൽ 46 റൺസോടെ പുറത്താവാതെ നിന്ന വത്സൺ ഗോവിന്ദും കേരളത്തിന്റെ റൺസ് ഉയർത്താൻ സഹായിച്ചു.
 
അതേസമയം സച്ചിന്‍ ബേബി (1), മുഹമ്മദ് അസ്ഹറുദ്ദീന്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. റോജിത്താണ് (4) പുറത്തായ മറ്റൊരു താരം.

അനുബന്ധ വാര്‍ത്തകള്‍

Next Article