എനിക്ക് കെ.എല്‍.രാഹുലുമായി വ്യക്തിപരമായ പ്രശ്‌നമുണ്ടെന്നാണ് ചിലര്‍ വിചാരിക്കുന്നത്. ശരിക്കും നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ നല്ലതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ഫോമില്‍ ബാറ്റ് ചെയ്യുന്നത് ഒരു തരത്തിലും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കില്ല. ഇംഗ്ലണ്ടില്‍ പോയി കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ് രാഹുല്‍ ആദ്യം ചെയ്യേണ്ടത്. റണ്‍സ് സ്‌കോര്‍ ചെയ്യുകയും ടീമില്‍ സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്യട്ടെ. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പുജാര അങ്ങനെയാണ് ചെയ്തത്. രാജ്യത്തിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക, ഫോമില്‍ തിരിച്ചെത്താന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് ഏറ്റവും ഉചിതമായത് - വെങ്കടേ,് പ്രസാദ് പറഞ്ഞു
നേരത്തെയും രാഹുലിനെതിരെ പ്രസാദ് രംഗത്തെത്തിയിരുന്നു. രാഹുല്‍ കാരണം യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ക്കൊന്നും അവസരം ലബിക്കുന്നില്ലെന്നാണ് പ്രസാദ് കുറ്റപ്പെടുത്തിയത്.