നിങ്ങളുടെ സ്വതസിദ്ധമായ രീതിയില്‍ കളിക്കൂ, ഇങ്ങനെ എത്ര നാള്‍; കടുപ്പിച്ച് ടീം മാനേജ്‌മെന്റ്, രാഹുലിന് താക്കീത്

തിങ്കള്‍, 20 ഫെബ്രുവരി 2023 (09:10 IST)
കെ.എല്‍.രാഹുലിന് താക്കീതുമായി ടീം മാനേജ്‌മെന്റ്. ഈ രീതിയില്‍ കളിച്ചാല്‍ മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് താരത്തിനു മുന്നറിയിപ്പ്. സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ മുന്നോട്ടുപോകല്‍ അസാധ്യമെന്നും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും കെ.എല്‍.രാഹുലിന് താക്കീത് നല്‍കിയിട്ടുണ്ട്. 
 
യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ എത്രനാള്‍ രാഹുലിനെ ടീമില്‍ തുടരാന്‍ അനുവദിക്കുമെന്നാണ് ബിസിസിഐയുടെ ചോദ്യം. 47 ടെസ്റ്റുകളില്‍ നിന്ന് 35 ല്‍ താഴെയാണ് രാഹുലിന്റെ ശരാശരി. 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് അവസാന ഏഴ് ടെസ്റ്റുകളിലെ രാഹുലിന്റെ പ്രകടനം. പോസിറ്റീവ് മനോഭാവത്തോടെ ബാറ്റ് ചെയ്യാന്‍ രാഹുല്‍ ശ്രമിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍