2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ ജനുവരിയില്‍ തന്റെ 12മത് വയസിലാണ് ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവിന്റെ പേരിലാകും. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സ് നേടിയാണ് ശ്രദ്ധേയനായത്. വരാനിരിക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള ടീമിലും വൈഭവ് ഇടം പിടിച്ചിട്ടുണ്ട്.
വൈഭവ് കഴിഞ്ഞാല്‍ 17കാരനായ ആയുഷ് മാത്രെയാണ് ഈ ഐപിഎല്ലിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരം. 18കാരനായ ദക്ഷിണാഫ്രിക്കയുറ്റെ ക്വെന മഫാക്ക, അഫ്ഗാന്റെ അള്ളാ ഗസാഫ്‌നര്‍ എന്നിവരാണ് മറ്റ് കൗമാരതാരങ്ങള്‍. പേസ് ബൗളറായ മഫാക്ക വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിരുന്നു.