എന്നെ പ്രചോദിപ്പിച്ച താരം, പക്ഷേ ഉടക്കേണ്ടി വന്നു, അദ്ദേഹം 3 വർഷത്തോളം പിന്നെ എന്നോട് സംസാരിച്ചില്ല: ഉത്തപ്പ

Webdunia
തിങ്കള്‍, 17 മെയ് 2021 (14:46 IST)
2007ൽ മാത്യൂ ഹെയ്‌ഡനുമായി ഉണ്ടായ സ്ലെഡ്‌ജിങ് സംഭവത്തിന് ശേഷം ഹെയ്‌ഡൻ 3 വർഷത്തോളം തന്നോട് സംസാരിച്ചില്ലെന്ന് വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. 2007ലെ ടി20 ലോകകപ്പിനിടെയായിരുന്നു സംഭവം. ഡർബനിൽ നടന്ന മത്സരത്തിൽ വാക്‌പോര് വളരെ മോശം രീതിയിലേക്ക് മാറുകയായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു.
 
എന്നെ വ്യക്തിപരമായും ക്രിക്കറ്റ് താരം എന്ന നിലയിലും വളരെയേറെ പ്രചോദിപ്പിച്ച താരമായിരുന്നു ഹെയ്‌ഡൻ. അദ്ദേഹവുമായി വാക്‌പോര് നടത്തുക എന്നത് എനിക്ക് വലിയ പ്രയാസമായിരുന്നു. ആ മത്സരത്തിൽ ഞങ്ങൾ ജയിച്ചെങ്കിലും ആ വാക്‌പോര് ഞാന്‍ വളരെ അധികം ഉറ്റുനോക്കുന്ന ഒരു വ്യക്തിയോടുള്ള ബന്ധത്തില്‍ തകര്‍ച്ചയുണ്ടാക്കി. അതിന് ശേഷം എന്നോട് ഹെയ്ഡന്‍ രണ്ട് മൂന്ന് വര്‍ഷത്തോളും സംസാരിച്ചില്ല. ഉത്തപ്പ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article