എനിക്ക് സച്ചിനെയോ സെവാഗിനെയോ അല്ല ഇഷ്‌ടം; ബോള്‍ട്ടിന്റെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന് അറിഞ്ഞാല്‍ അത്ഭുതം തോന്നില്ല

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (10:26 IST)
ട്രാക്കിലെ അതിവേഗക്കാരനായ ഉസൈന്‍ ബോള്‍ട്ടിന് ക്രിക്കറ്റിനോട് ഇഷ്‌ടം കൂടുതലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ  യുവരാജ് സിംഗുമായും ഹര്‍ഭജന്‍ സിംഗുമായും അടുത്തബന്ധം പുലര്‍ത്തുന്ന ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ തന്റെ ഇ‌ഷ്‌ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തി.

ബാറ്റ്‌സ്‌മാന്മാരുടെ പേടിസ്വപ്‌നമായ പാകിസ്ഥാന്‍ പേസര്‍ വഖാര്‍ യൂനസാണ്‌ ബോള്‍ട്ടിന്റെ ഇഷ്‌ട ക്രിക്കറ്റ് താരമെന്നാണ്
ദ ടെലഗ്രാഫ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

ക്രിക്കറ്റ് മാത്രമായിരുന്ന ചെറുപ്പത്തില്‍ മനസില്‍ പിന്നെ ഫു‌ട്‌ബോളിലേക്ക് ഇഷ്‌ടം തോന്നി. ഇവ രണ്ടും കാണുന്നതിന് ചെറുപ്പത്തില്‍ സമയം കണ്ടെത്തിയിരുന്നു. ഈ സമയങ്ങളില്‍ സ്‌പ്രിന്റ് ഇനങ്ങള്‍ മനസില്‍ പോലും ഇല്ലായിരുന്നുവെന്നും ബോള്‍ട്ട് പറഞ്ഞു.

പാകിസ്ഥാന്‍ പേസര്‍മാരില്‍ ഏറ്റവും മികച്ച ബോളറായിരുന്നു വഖാര്‍ യൂനസ്. ഇന്‍ സ്വിംഗറും ഔട്ട് സ്വിംഗറും ഉപയോഗിക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന മികവാണ് അദ്ദേഹത്തെ ലോകോത്തര താരമാക്കി മാറ്റിയത്. സച്ചിനും രാഹുല്‍ ദ്രാവിഡും അടക്കമുള്ളവര്‍ ബഹുമാനിക്കുന്ന താരം കൂടിയാണ് വഖാര്‍.
Next Article