ബോള്‍ട്ട് ' പുലിയാണെന്ന് ' ഹര്‍ഭജന്‍ സിംഗ്

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (11:18 IST)
ട്രാക്കിലെ മിന്നല്‍ പിണറായ ഉസൈന്‍ ബോള്‍ട്ട് പുലിയാണെന്ന് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ബംഗളൂരുവില്‍ ചൊവ്വാഴ്ച നടന്ന പ്രദര്‍ശന മത്സരത്തില്‍ ബോള്‍ട്ടുമൊത്തുള്ള നിമിഷങ്ങളാണ് ഹര്‍ഭജനെ ബോള്‍ട്ട്ന്റെ ആരാധകനാക്കിയത്. യുവരാജ് സിംഗിന്റെ ടീമിനെതിരെ ബോള്‍ട്ടും ഹര്‍ഭജനും അടങ്ങുന്ന ടീം സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയതോടെയാണ് ബോള്‍ട്ടില്‍ ഹര്‍ഭജന്‍ ആകൃഷ്ട്നായത്.

ഒളിമ്പിക് മെഡല്‍ ജേതാവ്, ലോകറെക്കോഡിനുടമ എന്നീ പരിവേഷങ്ങള്‍ ഇല്ലാതെയുള്ള ക്രിക്കറ്റിലെ പ്രകടനമായിരുന്നു ബംഗളൂരില്‍ കണ്ടത്. മത്സരത്തിനിടെ ഞാന്‍ അദ്ദേഹത്തെ നിരീക്ഷിക്കുകയായിരുന്നു. പന്തെറിയും മുമ്പുള്ള ബോള്‍ട്ടിന്റെറണ്‍ അപ് അതിശയിപ്പിച്ചു.

ശരിക്കും ഒരു പ്രഫഷനല്‍ ക്രിക്കറ്ററുടെ ശരീരഭാഷയും ചലനങ്ങളുംകൊണ്ട് ബോള്‍ട്ട് അമ്പരപ്പിച്ചു. അത്ലറ്റിക്സിലെ മികവ് ക്രിക്കറ്റിലും ആവര്‍ത്തിക്കാന്‍ ബോള്‍ട്ടിന് കഴിയും - മത്സരപിറ്റേന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. ആറ് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും 100, 200 മീറ്ററുകളില്‍ ലോക റെക്കോഡിനുടമയാണ് ബോള്‍ട്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.