2002ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ഉമര്‍ ഗുല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടടുത്ത വർഷം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. പാകിസ്ഥാനായി 47 ടെസ്റ്റുകളും 130 ഏകദിനങ്ങളും 60 ടി20കളും കളിച്ച താരത്തിന്‍റെ പേരില്‍ 427 വിക്കറ്റുകളുണ്ട്. 2007ലെ ടി20 ലോകകപ്പിൽ 13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായിരുന്നു. 2009ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമ്പോളും നിർണായക സാന്നിധ്യമായിരുന്നു. ഐപിഎല്ലില്‍ 2008ല്‍ കൊല്‍ക്കത്തക്കായി കളിച്ച് ആറ് മത്സരങ്ങളില്‍ 12 വിക്കറ്റും പേരിലാക്കി.