പരുക്കിനെ അതിജീവിക്കും; ലോകകപ്പില്‍ കളിക്കുമെന്ന് വാട്സൺ
ട്വന്റി-20 ലോകകപ്പില്‍ കളിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ഉദരപേശികള്‍ പണിമുടക്കിയതിനാല്‍ പരുക്കുണ്ട്. എന്നാല്‍, ലോകകപ്പിനു മുമ്പ് കായിക ക്ഷമത വീണ്ടെടുക്കാന്‍ സാധിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കളിക്കളത്തിൽ തിരിച്ചുവരാൻ കഴിയുമെന്നാണ് പരിശോധനകളിൽ വ്യക്‍തമായത്. മൂന്നു ദിവസത്തിനുള്ളിൽ മൂന്നു മൽസരം കളിക്കേണ്ടി വന്നതാണു പരുക്കിലേക്കു നയിച്ചതെന്നും വാട്സൺ പറഞ്ഞു.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനിടെയാണ് വാട്സണ് പരുക്കേറ്റത്. യുഎഇയിൽ നിന്നു അദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചുപോയി
അടുത്ത മാസം തുടക്കത്തില്‍ ട്വന്റി-20 ലോകകപ്പ് തുടങ്ങാനിരിക്കെ ഓസ്ട്രേലിയയുടെ സംഘത്തിലെ 15 പേരിൽ നാലു പേർ ഇപ്പോൾ പരുക്കിന്റെ പിടിയിലാണ്. ആരോൺ ഫിഞ്ച്, ജയിംസ് ഫോക്നർ, നഥാൻ കോൾട്ടർ നൈൽ എന്നിവര്‍ കിടക്കയിലാണ്.