Tilak Varma: എന്തൊരു ധൈര്യം, ആരെയും കൂസാത്ത മനോഭാവം; ഇങ്ങനെയുള്ളവരെയാണ് ഇന്ത്യക്ക് വേണ്ടതെന്ന് ആരാധകര്‍

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2023 (15:38 IST)
Tilak Varma: ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തന്റെ കഴിവ് എന്താണെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം തിലക് വര്‍മ. ഏതൊരു അരങ്ങേറ്റക്കാരനും കൊതിക്കുന്ന തുടക്കമാണ് തിലക് വര്‍മയ്ക്ക് ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് ഇത്രയും സെന്‍സേഷന്‍ ആവുമെന്ന് തിലക് വര്‍മയും കരുതി കാണില്ല. 
 
ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പരാജയപ്പെട്ടിടത്താണ് തിലക് വര്‍മ ആളിക്കത്തിയത്. അല്‍സാരി ജോസഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയതോടെ തിലക് വര്‍മ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷന്‍ താരമാകുമെന്ന് ആരാധകര്‍ വിധിയെഴുതി. അല്‍സാരി ജോസഫിനെ സിക്‌സര്‍ പറത്തിയാണ് രാജ്യാന്തര കരിയറിലെ ആദ്യ റണ്‍ തിലക് വര്‍മ സ്വന്തമാക്കുന്നത്. തൊട്ടു പിന്നാലെ അടുത്ത സികസും ! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article