ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച താരങ്ങളാണ് ഇഷാന്‍ കിഷനും അക്ഷര്‍ പട്ടേലും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ഇഷാന്‍ കിഷന് ലോകകപ്പിലേക്കുള്ള വാതില്‍ തുറന്നത്. ബൗളിങ്ങിനൊപ്പം ബാറ്റിങ്ങില്‍ പുലര്‍ത്തുന്ന മികവും ഇടംകയ്യന്‍ ബാറ്റര്‍ ആയതുമാണ് അക്ഷറിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. എന്നാല്‍ ഇരുവരെയും മധ്യനിരയില്‍ ഇറക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ അഭിപ്രായം. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് മധ്യനിരയിലേക്ക് നല്ലതെന്നും കൈഫ് പറഞ്ഞു.
' ഇഷാന്‍ കിഷനെയോ അക്ഷര്‍ പട്ടേലിനെയോ മധ്യനിരയില്‍ ഇറക്കുന്നത് ഒരിക്കലും നല്ല തീരുമാനം അല്ല. ലെഫ്റ്റ് ആം സ്പിന്നിനെയും ലെഗ് സ്പിന്നിനെയും കളിക്കുന്ന ഒരു താരത്തെയാണ് മധ്യനിരയില്‍ ആവശ്യം. സഞ്ജുവിന് അത് ചെയ്യാന്‍ സാധിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പ്രതിസന്ധി ഘട്ടത്തിലും മികച്ച ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. സഞ്ജു ലോകകപ്പിന് തയ്യാറാണ്,' കൈഫ് കൂട്ടിച്ചേര്‍ത്തു.