'ഇനിയെങ്കിലും ഒരു കപ്പടിക്കുമോ'; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായി ആന്‍ഡി ഫ്‌ളവര്‍

വെള്ളി, 4 ഓഗസ്റ്റ് 2023 (12:11 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ ആന്‍ഡി ഫ്‌ളവറിന് സാധിക്കുമോ? ആര്‍സിബിയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുക്കുകയാണ് മുന്‍ സിംബാബ്വെ താരം. പരിശീലക സ്ഥാനത്ത് മൈക്ക് ഹസന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ആന്‍ഡി ഫ്‌ളവറിനെ പുതിയ പരിശീലകനാക്കാന്‍ ആര്‍സിബി മാനേജ്‌മെന്റ് തീരുമാനിച്ചത്. 
 
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനായിരുന്നു ഫ്‌ളവര്‍. ആര്‍സിബിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സും ഫ്‌ളവറിനെ തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. 2010 ല്‍ ട്വന്റി 20 ലോകകപ്പ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പരിശീലകന്‍ ആയിരുന്നു ഫ്‌ളവര്‍. 
 
അതേസമയം ഫാഫ് ഡു പ്ലെസിസ് ആര്‍സിബി നായകസ്ഥാനത്ത് തുടരും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍