ഏകദിന ലോകകപ്പ് ടീമില്‍ തിലക് വര്‍മയെ ഉള്‍പ്പെടുത്തിയേക്കും; ഏഷ്യാ കപ്പില്‍ അവസരം നല്‍കാന്‍ തീരുമാനം

ബുധന്‍, 16 ഓഗസ്റ്റ് 2023 (20:20 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം തിലക് വര്‍മയും സ്ഥാനം പിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്. നാലാം നമ്പറില്‍ വിശ്വസിച്ച് ഇറക്കാവുന്ന താരമെന്നാണ് തിലക് വര്‍മയെ കുറിച്ച് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. പരിസീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും തിലക് വര്‍മയെ പിന്തുണയ്ക്കുന്നുണ്ട്. 
 
പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുകയാണെങ്കില്‍ നാലാം നമ്പറില്‍ ഇറങ്ങുക ശ്രേയസ് അയ്യര്‍ ആണ്. എന്നാല്‍ ശ്രേയസിന് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നാല്‍ പകരം സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരെയാണ് പരിഗണിക്കുക. ഇതില്‍ തിലക് വര്‍മയ്ക്കാണ് കൂടുതല്‍ സാധ്യത. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതും പാര്‍ട്ട് ടൈം ബൗളര്‍ ആണെന്നതും തിലകിന് സാധ്യത വര്‍ധിപ്പിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍