ക്രിക്കറ്റില്‍ പുതിയ സമീപനമെടുത്താണ് ഇന്ത്യ കളിക്കുന്നതെന്ന് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍, ഹൈ റിസ്‌ക് ഹൈ റിവാര്‍ഡ് എന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കാന്‍ പോകുന്നതെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ഈ രീതി പിന്തുടരുമെന്നും ഗംഭീര്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം 400 റണ്‍സ് അടിക്കാനും വേണ്ടിവന്നാല്‍ സമനിലയ്ക്കായി 2 ദിവസം ബാറ്റ് ചെയ്യാനും കഴിയുന്ന സ്ഥിതിയിലേക്ക് ടീം മാറണം. ഹൈ റിസ്‌ക് എടുക്കുമ്പോള്‍ ചിലപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യ 100 റണ്‍സിന് ഓള്‍ ഔട്ടാവുക വരെയുണ്ടാകും. അതൊന്നും തന്നെ പ്രശ്‌നമായി കാണുന്നില്ല. ഗംഭീര്‍ പറഞ്ഞു.