1983ലെ ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ 175 റൺസുമായി റെക്കോർഡ് പ്രകടനമായിരുന്നു ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ കപിൽ ദേവ് നടത്തിയത്. ലോകകപ്പിൽ ഇന്ത്യ പുറത്താകില്ലെന്ന് ഉറപ്പിക്കുക മാത്രമല്ല ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും മത്സരത്തിൽ കപിൽ ദേവ് സ്വന്തമാക്കിയിരുന്നു.