അവൻ ഒരു സാധു, ഒരു ഫിഫ്റ്റി അടിച്ചോട്ടെ എന്നേ ഏത് ടീമും കരുതു

Webdunia
ഞായര്‍, 23 ഏപ്രില്‍ 2023 (09:46 IST)
ഐപിഎല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരുടെ പട്ടികയെടുത്താൽ പട്ടികയിലെ ആദ്യ പേരുകാരിൽ എന്തായാലും ഉൾപ്പെടാൻ സാധ്യതയുള്ള പേരാണ് കെ എൽ രാഹുലിൻ്റത്. ഐപിഎല്ലിലെ കഴിഞ്ഞ സീസണുകളിലെല്ലാം റൺസ് നേടാനായിട്ടുണ്ടെങ്കിലും മോശം സ്ട്രൈക്ക്റേറ്റിലാണ് താരത്തിൻ്റെ പ്രകടനങ്ങൾ. 
 
പവർപ്ലേയിലെ ഫീൽഡ് നിയന്ത്രണങ്ങൾ പോലും പ്രയോജനപ്പെടുത്താതെ ആദ്യ ബോൾ മുതൽ ക്രീസിലെത്തി കൂടുതൽ റൺസ് തൻ്റെ പേരിലാക്കുക എന്ന ലക്ഷ്യവുമായി രാഹുൽ ഇറങ്ങുമ്പോൾ ആദ്യ ഓവറുകളിലെ മെല്ലെപ്പോക്ക്  ടീമിൻ്റെ വിജയസാധ്യതയെ കാര്യമായി ബാധിക്കുന്നതായി ക്രിക്കറ്റ് നിരീക്ഷകർ പറയുമ്പോഴും കെ എൽ രാഹുൽ തൻ്റെ സമീപനത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 
 
26 തവണയാണ് കെ എൽ രാഹുൽ ഐപിഎല്ലിൽ അർധസെഞ്ചുറികൾ നേടിയിട്ടുള്ളത്. അതിൽ 12 തവണയും കെ എൽ രാഹുൽ കളിച്ച ടീമുകൾ പരാജയപ്പെട്ടു എന്നത് രാഹുലിൻ്റെ സ്കോറുകൾ സ്വന്തം ടീമിന് എത്രമാത്രം  ഉപയോഗപ്പെടുന്നു എന്നത് വ്യക്തമാക്കുന്നു. ഗുജറാത്തിനെതിരായ മത്സരത്തിൽ താരം 12 റൺസിൽ നിൽക്കെ വിജയ് ശങ്കർ ക്യാച്ച് കൈവിട്ടത് പോലും എതിർടീം ക്യാച്ച് കൈവിടണമെന്ന് കരുതി ചെയ്തതാണെന്നാണ് ആരാധകർ തമാശയായി പറയുന്നത്. ഗുജറാത്ത് ആ നിമിഷത്തിലാണ് മത്സരത്തിൽ വിജയിച്ചതെന്നും ക്രിക്കറ്റ് ആരാധകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article