ഇന്ത്യയുടെ പ്രധാന അഞ്ച് ബാറ്റ്സ്മാന്മാരുടെയും പേരിൽ ഒരു സാമ്യമുണ്ട്

Webdunia
തിങ്കള്‍, 25 ജൂലൈ 2022 (22:11 IST)
ഫുട്ബോളിൽ ഒരുക്കാലത്ത് ഏറ്റവും അപകടകാരമായ സഖ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നായിരുന്നു റൊണാൾഡോ-റിവാൾഡൊ,റൊണാൾഡീഞ്ഞോ സഖ്യം അതേ ടീമിൽ ആർ എന്ന അക്ഷരത്തിൽ തുടങ്ങുന്ന റൊബോർട്ടോ കാർലോസ് കൂടി പ്രധാനതാരമായി ഉണ്ടായിരുന്നു. റൊ-റീ-റൊ സഖ്യമെന്ന് ആരാധകർ വിശേഷിക്കപ്പെട്ട ഈ സഖ്യത്തിന് സമാനമായി ഒന്ന് നിലവിലെ ഇന്ത്യൻ ടീമിലും കാണാം.
 
ഇന്ത്യൻ ടീമിൻ്റെ പ്രധാന അഞ്ച് ബാറ്റ്സ്മാന്മാരുടെയും ആദ്യ അക്ഷരം തുടങ്ങുന്നത് എസ് എന്ന അക്ഷരത്തിലൂടെയാണ് ഷാർദൂൽ ടാക്കൂർ കൂടെ ചേരുമ്പോൾ എസ് കാരുടെ എണ്ണം 6 കടക്കുന്നു. ഒരുപക്ഷേ ക്രിക്കറ്റ് ലോകത്തിലെ തന്നെ ഒരു അപൂർവതയാകാം ഇത്. മറ്റൊരു പ്രത്യേകതയെന്തെന്നാൽ ബാറ്റിങ് ഓർഡറിൽ ഇതിലെ അഞ്ച് എസ് പേരുകാരും നിരനിരയായാണ് ഇറങ്ങുന്നത്.
 
ഇന്ത്യൻ നായകൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലുമാണ് ടീമിലെ ഓപ്പണർമാർ. പിന്നാലെയെത്തുന്നത് ശ്രേയസ് അയ്യർ. അത് കഴിഞ്ഞാൽ സൂര്യകുമാർ യാദവ് നാലാമനായി എത്തുമ്പോൾ അഞ്ചാമനായി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും എത്തുമ്പോൾ ആദ്യ അഞ്ച് പേരുടെ ക്വാട്ട അവസാനിക്കുന്നു.എട്ടാമനായി ഷാർദൂൽ ഠാക്കൂറുമെത്തുമ്പോൾ ഇന്ത്യയുടെ എസ് പേരുകാരുടെ എണ്ണം 6. ഒരു പക്ഷേ ക്രിക്കറ്റിൽ അധികം ആവർത്തിക്കാൻ സാധ്യതയില്ലാത്ത അപൂർവത.

അനുബന്ധ വാര്‍ത്തകള്‍

Next Article