പിച്ച് എനിക്ക് വിഷയമല്ല, ഇംഗ്ലണ്ടിലും ടെസ്റ്റ് വേഗത്തിൽ തീരാറുണ്ട്: ജോഫ്ര ആർച്ചർ

Webdunia
ചൊവ്വ, 2 മാര്‍ച്ച് 2021 (13:04 IST)
പിച്ച് വിവാദത്തിൽ പതികരണവുമായി ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. ഇംഗ്ലണ്ടിലും ടെസ്റ്റ് മത്സരങ്ങൾ വേഗത്തിൽ കഴിയാറുണ്ടെന്നും ഏത് പിച്ചിലാണ് കളിക്കുന്നതെന്ന് കാര്യമാക്കാറില്ലെന്നും ആർച്ചർ പറഞ്ഞു.
 
ഏത് പിച്ചിലാണ് കളിക്കുന്നതെന്ന് എന്നെ സംബന്ധിച്ചിടത്തോളം വിഷയമല്ല. സത്യസന്ധമായി പറഞ്ഞാൽ നമ്മൾ കളിക്കുന്നത് ഇന്ത്യയിലാണ്. ഇവിടെ സ്പിൻ ലഭിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കണം. അത് പ്രശ്‌നമുള്ള കാര്യമില്ല. എന്നാൽ അതിനർഥം ബാറ്റിങ് ഇവിടെ എളുപ്പമാവും എന്നും അല്ല. ഡെയ്‌ലി മെയ്‌ലിൽ ആർച്ചർ എഴുതി.

അനുബന്ധ വാര്‍ത്തകള്‍

Next Article