ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അവേശകരമായ പോരാട്ടമെന്നറിയപ്പെടുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി. ഇന്ത്യൻ സമയം രാവിലെ 5.30നാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തുവെങ്കിലും മഴ കളി തടസപ്പെടുത്തിയത് ആരാധകരെ നിരാശപ്പെടുത്തി.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജെയിംസ് വിൻസും (53*) മാർക്ക് സ്റ്റോൺമാനുമാണ് (30*) ക്രീസിൽ. അലിസ്റ്റര്‍ കുക്കിന്റെ (2) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ്.
മഴ കളി തടസപ്പെടുത്തിയെങ്കിലും കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശുന്നത്. വിക്കറ്റുകള്‍ നഷ്ടമാകാതെ സ്കോര്‍ ഉയര്‍ത്തുക എന്ന തന്ത്രമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന് പുറത്തെടുക്കുന്നത്.