യുവേഫ ചാമ്പ്യൻസ് ലീഗ്: ത്രസിപ്പിക്കുന്ന ജയത്തോടെ റയൽമാഡ്രിഡ് പ്രീ ക്വാർട്ടറിലേക്ക്

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (10:13 IST)
യുവേഫ ചാമ്പ്യൻസ് ലീഗിൽ തകര്‍പ്പന്‍ ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് റയൽമാഡ്രിഡ്. ദുർബലരായ അപ്പോയലിനെ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് തകർത്താണ് റയൽ പ്രീക്വാർട്ടർ പ്രവേശനം സജീവമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെൻസീമയും രണ്ട് ഗളുകൾ വീതം നേടിയ മത്സരത്തില്‍ ലനാക്കോയും  മോഡ്രിക്കും ഓരോ ഗോളുകളും നേടി. 
 
ഗ്രൂപ്പ് എച്ചിൽ പത്ത് പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്താണെങ്കിലും അവര്‍ പ്രീ-ക്വാർട്ട‍ർ ഉറപ്പാക്കിയിട്ടുണ്ട്. 13 പോയിന്റോടെ ടോട്ടനവും പ്രീക്വാർട്ടറിലേക്ക് മുന്നേറി. മറ്റൊരുമത്സരത്തിൽ ടോട്ടനം ബൊറൂസിയ ഡോർഡ്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
 
അതേസമയം, ലിവർപൂൾ-സെവില്ല പോരാട്ടം സമനിലയിലായി. ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. മാഞ്ചസ്റ്റർ സിറ്റിയും ഫിയനൂർദ്ദും തമ്മിലുള്ള മത്സരത്തില്‍ സിറ്റി ജയിച്ചു. അവസാന മിനിട്ടിൽ സ്റ്റെർലിംഗ് നേടിയ ഗോളാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ സിറ്റി ഒന്നാമതെത്തുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article