അവസരം കിട്ടിയാല്‍ കോഹ്‌ലിയും രോഹിത്തും തന്നെ അടിച്ചുകൊല്ലും: ഗവാസ്‌കര്‍

Webdunia
ശനി, 30 ജനുവരി 2016 (12:01 IST)
തകര്‍പ്പന്‍ ഫോമില്‍ തുടരുന്നു ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. ക്രീസില്‍ മിന്നുന്ന പ്രകടനം നടത്തുന്ന കോഹ്ലിക്ക് രാത്രിയില്‍ വെളിച്ചമില്ലെങ്കിലും ബാറ്റ്‌ ചെയ്യാന്‍ സാധിക്കും. ഏതൊരു താരത്തിനും സ്വപ്‌നം കാണാന്‍ സാധിക്കുന്ന അവിശ്വസനീയമായ ഫോമിലാണ്‌ അദ്ദേഹം. കോഹ്‌ലി ഭാവിതാരങ്ങളുടെ ലക്ഷ്യം വളരെ ഉയരത്തിലാക്കുന്നുവെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ കളിക്കാര്‍ക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയുന്നില്ല. അദ്ദേഹം വരുത്തുന്ന പിഴവുകള്‍ക്കായി കാത്തിരിക്കുക മാത്രമേ ഓസീസ് ടീമിന് നിര്‍വാഹമുള്ളൂ. ബോള്‍ ചെയ്യാനുള്ള ഒരു അവസരം കിട്ടിയാന്‍ കോഹ്‌ലിക്കും രോഹിത്ത് ശര്‍മ്മയ്‌ക്കും എതിരെ ഉണ്ടാവില്ല. കാരണം ഇരുവരും തന്നെ അടികൊല്ലുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. രോഹിത് ബോളറെ  രസിപ്പിച്ചു കൊല്ലുമ്പോള്‍ കോഹ്‌ലി ബോളറെ അടിച്ചുകൊല്ലുമെന്നും ഗാവസ്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടിവി ചാനലിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്‌.

ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും എളുപ്പമാക്കുന്നു കോഹ്‌ലി മറ്റേതോ ഗ്രഹത്തില്‍നിന്നു വന്നതാണെന്ന് ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ ബോളര്‍മാര്‍ക്കൊന്നും ചെയ്യാനില്ല. അത്രയ്‌ക്കും ഫോമിലാണ് ഇന്ത്യന്‍ താരം കളിക്കുന്നത്. കോഹ്‌ലിയുടെ ബാറ്റിംഗ് എപ്പോഴും ഉന്നത നിലവാരത്തിലാണ്. ഒരേ ലൈനിലും ലെംഗ്‌തിലും വരുന്ന പന്തിനെ ഗ്രൌണ്ടിന്റെ എല്ലാ വശങ്ങളിലേക്കും പായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഈ സാഹചര്യത്തില്‍ ബോളര്‍മാര്‍ കാഴ്‌ചക്കാര്‍ മാത്രമാകുകയാണെന്നും ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.