ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. ബംഗളൂരുവിലാണ് സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നത്. ബംഗ്ളാദേശ് എ ടീമിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു വി. സാംസണും ഓള്‍റൌണ്ടര്‍ ഗുര്‍ക്രീത് സിംഗും ട്വന്റി-20 ടീമിലെത്തിയേക്കും. അടുത്ത മാസം രണ്ടിനാണ് 72 ദിവസം നീളുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭി ക്കുന്നത്. ട്വന്റി-20 പരമ്പരയാണ് ആദ്യം.