ആഷസ് പോരാട്ടത്തിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്നടിയുന്ന ഓസ്ട്രേലിയന്‍ ടീമിനെതിരെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് രംഗത്ത്. പരമ്പരയില്‍ കളിക്കുന്ന ടീമിലെ എട്ട് പേര്‍ ഇനി ഓസീസിനായി കളിക്കുമെന്ന് താന്‍ കരുതുന്നില്ല. ബാറ്റിംഗിലും ബോളിംഗിലും തരിപ്പണമാകുന്ന ഈ ടിമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നാലാം ആഷസിലെ സത്യങ്ങളില്‍ നിന്ന് ഒളിച്ചോടാനും കണ്ണടയ്‌ക്കാനും സാധ്യമല്ല. പേരുകേട്ട ഓസ്ട്രേലിയന്‍ ടീം 60 റണ്‍സിന് തകര്‍ന്ന പിച്ചിലാണ് ഇംഗ്ലണ്ട് 391 റണ്‍സ് അടിച്ചു കൂട്ടിയത്. രണ്ടാം ഇന്നിംഗ്‌സിലും ഓസ്ട്രേലിയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. 241/7 എന്ന ദയനീയ അവസ്ഥയിലാണ് ഇപ്പോള്‍. മികച്ച രീതിയില്‍ ബാറ്റിംഗും ബോളിംഗും നടത്താതിരുന്ന ടീം പരാജയത്തിന്റെ വക്കിലാണെന്നും പോണ്ടിംഗ് പറഞ്ഞു.
രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് സീം ബോളിംഗിനെ അതിജീവിച്ച് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണര്‍മാരായ ക്രിസ് റോജേഴ്‌സും
ഡേവിഡ് വാര്‍ണറും മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. ബാറ്റിംഗിന് ദുഷ്‌കരമല്ലാത്ത പിച്ചില്‍ സെഞ്ചുറി കൂട്ടുക്കെട്ട് ഉയര്‍ത്തിയിട്ടും മറ്റ് ബാറ്റ്‌സ്‌മാന്മാര്‍ പരാജയപ്പെട്ടുവെന്നും പോണ്ടിംഗ് പറഞ്ഞു.